03 December, 2023 10:32:06 AM
കുട്ടിയെ തട്ടികൊണ്ടുപോയതിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് പ്രചരണം: പോലീസ് കേസ് എടുത്തു
മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തില്‍ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ (48) പേരിലാണ് മേഞ്ചശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസ്.
ഇയാളെ സ്റ്റേഷനില്‍ വരുത്തി ഫോണ്‍ പിടിച്ചെടുത്തശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു പ്രചാരണം. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്.