05 January, 2024 10:18:38 AM


അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു; അമ്മയും മകനും ഓടി രക്ഷപ്പെട്ടു



അതിരപ്പിള്ളി: അതിരപ്പിള്ളി പ്ലാന്‍റേഷനിൽ കാട്ടാനയുടെ ആക്രമണം.തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീട് കാട്ടാന ഭാഗീഗമായി തകർത്തു. ഇന്ന് രാവിലെ രണ്ടുമണിയോടെയായിരുന്നു ആക്രമണം.  ശ്രീജ എന്ന തൊഴിലാളി താമസിക്കുന്ന വീടിന് നേരെയാണ് കാട്ടാന ആക്രമണം അഴിച്ചുവിട്ടത്. 

ക്വാര്‍ട്ടേഴ്സിന്‍റെ മുൻഭാഗം ഭാഗികമായി ആനകള്‍ തകര്‍ത്തു. ആനക്കൂട്ടം ഭിത്തികളിൽ  ഇടിക്കുന്ന ശബ്ദം കേട്ട് സിജി  ഉറക്കം ഉണർന്നതോടെയാണ് സംഭവം അറിയുന്നത്. ഉടന്‍ ശ്രീജ മകനെയും കൊണ്ട് മറ്റൊരു കോട്ടേഴ്സിലേക്ക് ഓടി മാറിയതിനാല്‍ ആളപായാം ഒഴിവായി. തുടര്‍ന്ന് പ്ലാന്റേഷൻ തൊഴിലാളികൾ സംഘടിച്ച് തീയിട്ട് ഒച്ച വച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനു ശേഷമാണ് ആനക്കൂട്ടത്തെ തുരത്താൻ കഴിഞ്ഞത്.

തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K