17 September, 2024 03:06:07 PM


ചെറുകുന്നിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്



കണ്ണൂർ :  കണ്ണൂർ ചെറുകുന്നിൽ ഇന്നോവ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ്(17) മുബാറക്ക് (18) മുഹമ്മദ് ഇഹ്സാൻ സാദിഖ് (17) റിസ്സാൻ (18) ഹാഫിസ് ( 17) എന്നിവർക്കാണ് പരിക്കേറ്റത്. മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാർ നിയന്ത്രണം വിട്ട് വയലിലെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ മുബാറക്കിനെ കണ്ണൂരിലെ സ്വകാര്യഹോസ്പിറ്റലിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947