19 September, 2024 07:00:26 PM


തലശ്ശേരിയിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു



തലശ്ശേരി: തലശ്ശേരി പുന്നോലിൽ 16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസർ ഹിറ ദമ്പതികളുടെ മകൾ ഇസ പി എം (16) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918