07 January, 2024 07:59:47 PM


വയനാട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം



വയനാട്: കൽപറ്റ വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞത്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൽപറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടേയും പരുക്കുകൾ ഗുരുതരമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K