08 January, 2024 12:32:06 PM


സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം



കൽപ്പറ്റ : സുൽത്താൻ ബത്തേരി അരിമുളയിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അരിമുള സ്കുളിന് സമീപം രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. കേണിച്ചിറയിൽ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്കൂൾ ബസും , കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. രണ്ട് ബസുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K