13 January, 2024 11:53:23 AM


പള്ളിയിൽ നമസ്ക്കാരത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു



തലശ്ശേരി: പള്ളിയിൽ നമസ്ക്കാരത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. കടവത്തൂർ ടൗണിലെ വ്യാപാരിയായിരുന്ന അത്തിലൻ്റവിട അബ്ദുൽ സലാം ആണ് കടവത്തൂർ മസ്ജിദുൽ ഹുദയിൽ ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 

പ്രമുഖ പണ്ഡിതൻ എടപ്പാറ കുഞ്ഞമ്മദ് മൗലവി മകളുടെ ഭർത്താവാണ് സലാം. ഭാര്യ: മൈമൂനത്ത്. സജിദ (കോയമ്പത്തൂർ), റൈഹാനത്ത് (ദുബൈ) എന്നിവർ മക്കളും, അബ്ദുള്ള (കോയമ്പത്തൂർ) ഹംസ കണ്ണോളിൽ (ദുബൈ) എന്നിവർ ജാമാതാക്കളുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K