13 January, 2024 12:25:53 PM
കണ്ണൂര്‍ തളിപ്പറമ്പില്‍ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
തളിപ്പറമ്പ്: പ്രസവാനന്തരം യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. കൊട്ടുകാപ്പള്ളി ജോമോന്‍റെ ഭാര്യ ഫെബിറ്റി(26) ആണ് മരിച്ചത്. തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്.
പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ നിന്ന് കണ്ണൂരിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷമാണ് യുവതി മരണപ്പെട്ടത്. കുഞ്ഞ് ചികിത്സയിലാണ് . കരുവഞ്ചാലിലെ മുക്കാലക്കുന്നേല്‍ ജോയി-വല്‍സമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോബിറ്റ്, ബെന്നറ്റ്.