23 November, 2024 09:02:25 AM
കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി കെ സജീവ് അന്തരിച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.