02 April, 2025 08:58:36 AM
മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് അന്തരിച്ചു

വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഗുജറാത്തിലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛന്‍ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെന്‍ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെന്‍ തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും തൊഴില്‍ പരിശീലനം നല്‍കുകയുമായിരുന്നു ലക്ഷ്യം. ഹരിലാല്‍ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളില്‍ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെന്‍. മകന്‍ സമീര്‍ പരീഖ് നവസാരിയില്‍ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭര്‍ത്താവ്. മകനാണ് മരണവാര്‍ത്ത അറിയിച്ചത്.