25 January, 2025 01:13:55 PM
എക്സ്പ്രസ് പത്രത്തിന്‍റെ മുന്‍ അസോസിയേറ്റ് എഡിറ്റർ പി ഗോപാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ : എക്സ്പ്രസ് പത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന പെരിങ്ങാവ് പള്ളത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (71) സൗപർണിക വെള്ളാനിക്കര അന്തരിച്ചു. പരേതയായ പള്ളത്ത് ഗോവിന്ദമേനോന്റെയും അമ്മിണി അമ്മ (മാനേജർ, തൃശൂർ മുൻസിപ്പാലിറ്റി) യുടെയും മകനാണ്.
തനിമ ആഴ്ച പതിപ്പ്, ദിനഭൂമി, ഈനാട് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനത്തിന് കരുണാകരൻ നമ്പ്യാർ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.
ഭാര്യ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിട്ട. പ്രൊ. ഡോ. പി കെ സുധാദേവി, മക്കൾ : ശരത് ചന്ദ്രൻ (എഞ്ചിനീയർ ഓസ്ട്രേലിയ), അപർണ (എഞ്ചിനീയർ). മരുമക്കൾ : നിധി ശ്രീ ( എം ബി എ), വിനായക്( എഞ്ചിനീയർ). ചെറുമകൻ : കിയാൻ.
സംസ്കാരം 26.01.2025 ന് രാവിലെ 10 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.