30 November, 2024 06:25:21 PM
കണ്ണൂരില്‍ തെങ്ങ് ദേഹത്ത് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മുട്ടം സ്വദേശി മൻസൂർ- സമീറാ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ഇന്ന് രാവിലെ 9.30യോട് കൂടിയാണ് അപകടമുണ്ടായത്. പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദിശതെറ്റി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.