06 December, 2024 01:15:59 PM


ചേലേരിയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



കണ്ണൂർ: കണ്ണൂർ ധർമ്മശാല ചേലേരിയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ആംസ്റ്റെക് കോളേജ് യൂണിയൻ ചെയർമാൻ പിസി മുഹമ്മദാണ് മരിച്ചത്. സ്കൂട്ടറും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും തമ്മിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിക്കൂടി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K