08 December, 2024 05:20:13 PM


ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു



കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. . മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ഥിനി.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം മാനേജ്‌മെന്റാണെന്ന ആരോപണവുമുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വ്യക്തമാക്കി.വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K