15 January, 2024 06:30:27 PM


തൃശൂര്‍ ലോക്സഭ മണ്ഡലത്തിൽ ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവരെഴുത്ത്



തൃശൂര്‍: ലോക്സഭ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പ് ചുവരെഴുത്ത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്  ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 
പ്രതാപൻ തുടരും പ്രതാപത്തോടെ എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തിൽ കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് പ്രതാപൻ. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെയാണ് ചുവരെഴുത്ത്.

എന്നാല്‍, കഴിഞ്ഞ ദിവസം തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ മുളയത്തും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വോട്ടഭ്യർത്ഥിച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ചതിക്കില്ല എന്ന് ഉറപ്പാണ് എന്ന മുദ്രാവാക്യത്തോടെയായിരുന്നു സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ചുവരെഴുത്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K