16 January, 2024 10:35:45 AM


തൃശ്ശൂരിൽ ട്രക്ക് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം



തൃശൂർ : ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാരക്കൽ രാജേഷ് (48 ) ആണ് മരിച്ചത്. 

ലോറിയുടെ  അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരിഞ്ഞാലക്കുട ഫയർ ഫോഴ്‌സും ആളൂർ പൊലീസും നാടുകാരും ചേർന്ന് ക്രെയ്ൻ ഉപയോഗിച്ചാണ് മൃതദേഹം പുറത്തു എടുത്തത്. മൃതുദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K