13 February, 2025 10:49:05 AM


വാക്കുതർക്കം; പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു



കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943