25 February, 2025 12:58:50 PM
മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന്‍ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീഴുകയും ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്തിനെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരങ്കില്‍ പത്മനാഭന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: നിധില. മകള്‍: ഋതുനന്ദ. സഹോദരങ്ങള്‍: സുനില്‍ ദത്ത് (ആരോഗ്യ വകുപ്പ്), പ്രമോദ് -(സിആര്‍പിഎഫ്).