13 February, 2025 03:49:13 PM
വഞ്ചന കേസിൽ മാണി സി കാപ്പൻ എം എൽ എ കുറ്റവിമുക്തൻ

കൊച്ചി: വഞ്ചന കേസിൽ മാണി സി കാപ്പൻ എം എൽ എ കുറ്റവിമുക്തൻ. വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് മാണി സി കാപ്പൻ എം എൽ എ യെ എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റ വിമുക്തൻ ആക്കി ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചന കേസിൽ ശിക്ഷിക്കപ്പെട്ടാൽ കാപ്പൻ അയോഗ്യനാകും എന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോൺഗ്രസ് എമ്മിന് കോടതി വിധി കനത്ത തിരിച്ചടിയാകും.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ദിനേശ് മേനോൻ നൽകിയ കേസ് ഉയർത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങൾ നടന്നിരുന്നു . ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയിൽ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികൾ കാപ്പനെതിരെ പാലാ നിയോജകമണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും ചെയ്തു. വിധി വന്നതോടെ ആരോപണം ഉന്നയിക്കുന്നവർക്ക് പിടിവള്ളി നഷ്ടമായതായും എംഎൽഎ പ്രതികരിച്ചു