05 April, 2025 06:36:53 PM
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്‍പ്പറ്റ: കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ജി ഡി ചാർജ്ജുള്ള എഎസ്ഐ ദീപ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പെൻഷൻ. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ നിരീക്ഷിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദേശാനുസരണമാണ് സസ്പെൻഷൻ.
കല്‍പ്പറ്റ സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. ഗോകുലിന്‍റെ കൈയില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻകുട്ടി, അന്വേഷണസംഘം തലവനായ ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.