29 January, 2024 12:45:52 PM


വയനാട്ടിൽ കാട്ടാനയാക്രണം; 14കാരനെ തുമ്പിക്കൈയിൽ എടുത്ത് വലിച്ചെറിഞ്ഞു



വയനാട്:  പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് (14) ഗുരുതരമായി പരിക്കേറ്റത്.പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കളോടൊപ്പം വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം.ശരത്തിനെ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞു. രക്ഷപ്പെട്ട സുഹൃത്തുക്കളാണ് ശരത്ത് ആക്രമിക്കപ്പെട്ട വിവരം മറ്റുള്ളവരെ അറിയിച്ചത്. ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K