30 January, 2024 06:52:23 PM


കാസര്‍ഗോഡ് പള്ളത്ത് ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു



കാസര്‍ഗോഡ്: പള്ളത്ത് ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിര്‍ (19), നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. മുമ്പ് മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും അപകട സ്ഥലത്തുനിന്ന് കണ്ടെത്തി.

മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ റെയില്‍വേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് നിഗമനം. പുലര്‍ച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം. പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K