01 February, 2024 04:35:14 PM


തിരുവനന്തപുരത്ത് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്ത്രീക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. ഉറിയാക്കോട് കടുക്കാംമൂട് ജങ്ഷനില്‍ രാവിലെ 11.15 ഓടെയാണ് സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന റാഷിദ ബീവിയാണ് മരിച്ചത്.

കോളേജ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. മുളയറ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കയറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാര്‍ വന്നഭാഗത്തേക്ക് തിരിഞ്ഞാണ് നിന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K