18 September, 2024 12:00:59 PM


തിരുവനന്തപുരത്ത് വഴിയരികിൽ നിർത്തിയിട്ട കാറിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടത്. ജോസഫ് പീറ്ററാണ് (48) മരിച്ചത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത്ശ്രദ്ധിക്കുകയും തുടര്‍ന്ന് കാറില്‍ നോക്കിയതോടെയാണ് സീറ്റിനടിയില്‍ മൃതദേഹം കണ്ടതും. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K