23 March, 2025 06:52:11 PM
ബ്രെഡ്ഡില്‍ ഒളിപ്പിച്ച് എംഡിഎംഎ; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബ്രെഡ്ഡില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണു, അനൂപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
ഇരുവരും കൊലക്കേസിലുള്‍പ്പെടെ പ്രതികളാണ്. ബ്രെഡ്ഡില്‍ സൂക്ഷിച്ചിരുന്ന 200 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. രണ്ടു പാക്കറ്റ് ബ്രെഡ്ഡില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് എംഡിഎംഎ എന്നാണ് വിവരം.