01 April, 2025 12:22:24 PM
ആറ്റിങ്ങലിൽ റ്റി.റ്റി.സി വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.