01 February, 2024 04:59:54 PM


തിരുവനന്തപുരത്ത് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്



തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ നിർമ്മാണ സാമ​ഗ്രികൾ കയറ്റാനെത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. രാവിലെ പത്തു മണിയോടെയാണ് സംഭവം.

കയറ്റിറക്ക് തൊഴിലാളികൾ വാഹനത്തിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടെയാണ് തേനീച്ചയുടെ കുത്തേറ്റത്. കെട്ടിടത്തിന് മുകളിലെ വലിയ തേനീച്ച കൂട് പരുന്ത് ‌വന്ന് കൊത്തി. ഇതോടെ കൂട്ടമായെത്തിയ തേനീച്ചകൾ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ ആക്രമിച്ചു. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K