03 February, 2024 10:16:23 AM


നെടുമങ്ങാട് യുവതി ഭർതൃ ഗൃഹത്തില്‍ മരിച്ച സംഭവം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു



തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. ശരത്തിന്റെ ഭാര്യ അഭിരാമി മരിച്ച സംഭവത്തിലാണ് പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം മൂലമാണ് 22കാരിയായ അഭിരാമി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശരത്ത് സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ മർദിച്ചിരുന്നു. അഭിരാമിയെ വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ഈ ദമ്ബതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K