06 February, 2024 11:38:03 AM


കോവളത്ത് റോഡ്‌ മുറിച്ച് കടക്കവെ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം



കോവളം: റോഡ്‌ മുറിച്ച് കടക്കവെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കോവളം മുട്ടയ്ക്കാട് കമുകിന്‍കുഴി റോഡ് ഉത്രം നിവാസില്‍ രാജേന്ദ്രന്‍ (55) ആണ് മരിച്ചത്. 

ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. കാരോട് -കഴക്കൂട്ടം ബൈപ്പാസില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തുനിന്ന് കോവളം റൂട്ടിലേക്ക് വരുകയായിരുന്ന ഉച്ചക്കട സ്വദേശിയുടെ കാറിടിച്ചാണ് അപകടം. കോവളം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് ഗുരുതരപരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തു വെച്ച്തന്നെ മരിച്ചു. കോവളം പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആശ. മക്കള്‍: അഭിരാജ്, ആതിര. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K