07 February, 2024 11:03:34 AM


തിരുവനന്തപുരത്ത് ബസ് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്



തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതര പരിക്കില്ല.

സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K