07 February, 2024 02:19:10 PM


മലയണ്ണാന്‍റെ ആക്രമണം; വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്



വയനാട്: പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്‍റെ ആക്രമണത്തിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. പുൽപ്പള്ളിയിലെ ഇരുളം മിച്ചഭൂമിക്കുന്നിൽ വാസുവിൻ്റെ വീടിനുള്ളിൽ കയറിയ മലയണ്ണാനാണ് നാലുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. 

വാസുവിനും വീട്ടിലുണ്ടായിരുന്ന ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കുമാണ് പരിക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K