16 February, 2024 10:28:22 AM
മിഷൻ ബേലൂർ മഖ്ന ആറാം ദിനം ; ദൗത്യത്തിനൊപ്പം കർണാടക സംഘവും
മാനന്തവാടി: ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു. കേരള – കർണാടക സംയുക്ത സംഘമാണ് ദൗത്യത്തിൽ ഉള്ളത്. കർണാടക വനംവകുപ്പിൽ നിന്നുള്ള 25 അംഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പമുണ്ട്.
ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി എമ്മട്ടി വനമേഖലയ്ക്ക് സമീപമാണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. ദൗത്യത്തിന്‍റെ ഭാഗമായി ട്രാക്കിങ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതിനിടെ കുറ്റിക്കാട് നിറഞ്ഞ ഭൂപ്രകൃതിയും മറ്റൊരു മോഴയാനയുടെ സാന്നിധ്യവും വെല്ലുവിളിയാകുന്നുണ്ട്. ആനയുടെ സഞ്ചാര വേഗവും ദൗത്യം വൈകിപ്പിക്കുന്നുണ്ട്. പുലർച്ചെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.