18 February, 2024 03:23:46 PM


അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു



ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ മലയാളിയായ അമേരിക്കന്‍ യുവാവ് പിതാവിനെ കുത്തിക്കൊന്നു. വിരുത്തികുളങ്ങര മാനുവല്‍ വി. തോമസ് കുത്തേറ്റു മരിച്ച കേസില്‍ അദ്ദേഹത്തിന്റെ മകന്‍ മെല്‍വിന്‍ തോമസിനെ (32) അറസ്റ്റ് ചെയ്തു. മെല്‍വിന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കൊല ചെയ്തതിന് ശേഷം മെല്‍വിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപൊവുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം പൊലീസിനെ ഇയാള്‍ തന്നെ കൊല നടന്നതായിട്ട് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K