05 March, 2025 09:22:36 AM


പാകിസ്താനിൽ ഭീകരാക്രമണം, 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്



പെഷാവർ: പാകിസ്താനിൽ സൈനിക കേന്ദ്രത്തിനുനേരെ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാകിസ്താനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. പാകിസ്താൻ താലിബാൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമായ മേഖലയാണിത്. കഴിഞ്ഞ നവംബറിൽ ഒരു സുരക്ഷാ പോസ്റ്റിൽ നടന്ന ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 12 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934