13 April, 2025 03:31:15 PM


മ്യാൻമറിൽ വീണ്ടും ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി



ന്യൂഡൽഹി: മ്യാൻമറിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ എം എസ് സി) അറിയിച്ചു. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിന്റെ ആഘാതത്തിൽ നിന്ന് മ്യാൻമർ കരകയറുന്നതിനിടെയാണ് വീണ്ടും ഭൂകമ്പമുണ്ടായത്. വെള്ളിയാഴ്ചയും 4.1 തീവ്രതയുളള ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മ്യാൻമറിൽ മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305