16 April, 2025 09:49:42 AM


അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി



കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് (ഏപ്രില്‍ 16) പുലർച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 108,000 ജനസംഖ്യയുളള ബാഗ്ലാന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇഎംഎസ്ഇ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

അതേസമയം, ഫിലിപ്പീന്‍സിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീന്‍സിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്‍ഡാനാവോ ദ്വീപിന്റെ തീരത്ത് 30 കിലോമീറ്റര്‍ (18.6 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. മൈതം ടൗണിന് 43 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പര്‍വ്വതപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306