19 February, 2024 12:33:57 PM


അജീഷിന്‍റെയും പോളിന്‍റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍



കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്‍റെയും പാക്കത്തെ പോളിന്‍റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 9.30-ഓടെ അജീഷിന്‍റെയും 10.15-ഓടെ പോളിന്‍റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

വന്യമൃഗ ശല്യത്തില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് കൈമാറി. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുനല്‍കുമെന്ന് ഗവര്‍ണര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K