04 March, 2024 06:57:40 PM
സ്വീവേജ് ടാങ്കിൽ ജോലിക്കിടെ ഉരുക്കുവടം പൊട്ടി; 2 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം : വെൺപാലവട്ടത്ത് ക്രെയിനിന്‍റെ വടം പൊട്ടി വീണ് രണ്ടു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. സ്വീവേജ് ടാങ്കിൽ ജോലിക്കിടെ ഉരുക്കു വടം പൊട്ടിയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശി പിൻ്റാ (30) ജാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്.
നിർമ്മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കിൽ ക്രെയിനിൽ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിൻ്റെ ഉരുക്കു വടം പൊട്ടി വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി തൊഴിലാളികളെ പുറത്തെടുത്തു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.