05 March, 2024 11:38:22 AM


കാലിഫോർണിയയില്‍ ഔട്ട്‌ഡോര്‍ പാര്‍ട്ടിക്കിടെ വെടിവെയ്പ്പ്: 4 പേര്‍ കൊല്ലപ്പെട്ടു



കാലിഫോർണിയ: സെൻട്രല്‍ കാലിഫോർണിയയില്‍ ഔട്ട്‌ഡോർ പാർട്ടിക്ക് നേരെ മുഖംമൂടി ധരിച്ച ഒരു സംഘം വെടിയുതിർത്തതില്‍ നാല് മരണം. 3 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വസതിക്ക് പുറത്ത് സംഘടിപ്പിച്ച പാർട്ടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

കാറിലെത്തിയ മുഖം മൂടി ധരിച്ച അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ശേഷം കാറില്‍ കയറി രക്ഷപ്പെട്ടു. മൂന്ന് പേർ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ പോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സലീനാസിലെ നാറ്റിവിഡാഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K