29 March, 2024 10:07:53 AM


ദക്ഷിണാഫ്രിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചു; 45 പേര്‍ വെന്തുമരിച്ചു



കേപ്ടൗണ്‍: ദദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ചയുടന്‍ ബസിന് തീപിടിക്കുകയായിരുന്നു ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി വന്നവരാണ് അപകടത്തില്‍പ്പെട്ടത്.  ബസിലുണ്ടായിരുന്നവരില്‍ എട്ട് വയസുകാരി മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ഗതാഗത മന്ത്രി സിന്ദിസിവെ ചികുംഗ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പൂര്‍ണ സഹായം ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K