13 April, 2024 12:04:10 PM


ഇറാൻ, ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്



ന്യൂഡല്‍ഹി: ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് യാത്ര വിലക്കിയത്.

ഈ മാസം സിറിയയിലെ തങ്ങലുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകുമെന്നു ഇറാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംഘർഷ സാധ്യത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും വി​ദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

യുഎസ്, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരൻമാർക്കും സമാന നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ആറ് മാസമായി തുടരുന്നതിനിടെയാണ് ഇറാൻ- ഇസ്രയേൽ പ്രശ്നം ഉടലെടുത്തത്. ഇറാനുമായി ആശയ വിനിമയം നടത്താൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് വിദേശകാര്യ മന്ത്രിമാരോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K