19 April, 2024 05:00:58 PM


ഹെലികോപ്റ്റര്‍ അപകടം: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു



ന്യൂഡല്‍ഹി: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ല ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. രണ്ടുസൈനികര്‍ രക്ഷപ്പെട്ടു. തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ എല്‍ജിയോ മറക്വെറ്റ് കൗണ്ടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 നാണ് അപകടമുണ്ടായത്.

ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രസിഡന്റ് ദേശീയ സുരക്ഷാ കൗണ്‍ലിന്റെ അടിയന്തര യോഗം വിളിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കെനിയ എയര്‍ഫോഴ്‌സ് ഒരു അന്വേഷണ സംഘത്തെ അയച്ചതായി വില്യം റൂട്ടോ വ്യക്തമാക്കി.അപകട കാരണം വ്യക്തമായിട്ടില്ല. ചെസെഗോണ്‍ ഗ്രാമത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K