23 December, 2023 11:16:41 AM


തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ(35) ആണ് മരിച്ചത്. കിൻഫ്രയിലെ മെഴ്സിലിസ് ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടൻ. മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം.

എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K