08 June, 2024 03:23:41 PM


ഇരട്ട സഹോദരിമാര്‍ക്ക് ഒറ്റ കാമുകൻ; ഒരുമിച്ച്‌ ഗര്‍ഭിണികളാകണമെന്ന് യുവതികളുടെ ആഗ്രഹം



കാൻബറ: ഒരു യുവാവിനെ തന്നെ കാമുകനാക്കി ഇരട്ട സഹോദരിമാര്‍. ഓസ്ട്രേലിയൻ സ്വദേശികളായ അന്നയും ലൂസി ഡിസിങ്കുമാണ് ഒരാളെ തന്നെ കാമുകനായി തെരഞ്ഞെടുത്തത്. തങ്ങളുടെ കാമുകനെ തന്നെ വിവാഹം കഴിക്കണമന്നും ഒരേസമയം ഗർഭിണികളാകണം എന്നുമാണ് ആഗ്രഹമെന്ന് യുവതികള്‍ പറയുന്നു.

ലോകത്ത് ഏറ്റവുമധികം സാമ്യമുള്ള ഇരട്ടകള്‍ തങ്ങളാണെന്നും യുവതികള്‍ അവകാശപ്പെടുന്നു. കാഴ്ച്ചയിലെ സാമ്യത്തിലുണ്ടായിരുന്ന ചെറിയ വ്യത്യാസം പോലും പ്ലാസ്റ്റിക് സർജറിയിലൂടെ മാറ്റിയ ഇവർ ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണ്. ഒരാളെ തന്നെ വിവാഹം കഴിക്കണമെന്ന ഇവരുടെ ആഗ്രഹത്തിന് ചെറിയൊരു തടസ്സമുണ്ട്. ഇവരുടെ രാജ്യമായ ഓസ്ട്രേലിയയില്‍ ഒരാള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരുണ്ടായിരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നത് തന്നെ.

ടിഎല്‍സി ടെലിവിഷൻ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് അന്നയും ലൂസിയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. 'ഞങ്ങള്‍ ഒരു വ്യക്തിയാണെന്ന് ഞങ്ങള്‍ കരുതുന്നു' 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വർഷം മുമ്ബ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെൻ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേർത്തു. അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്. ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈൻ സൌഹൃദം ആറ് മാസത്തോളം തുടർന്നു. അതിന് ശേഷമാണ് തൻറെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെൻ, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചർച്ച നടത്തി. തുടർന്ന് മൂന്ന് പേരും കൂടി ഡേറ്റിംഗിന് തീരുമാനിക്കുകയായിരുന്നു.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരാളെ കൈമാറുക എന്നതിനർത്ഥം ഞങ്ങള്‍ എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കുമെന്നാണ്. വ്യത്യസ്‌ത ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. അവർ എപ്പോഴും ഞങ്ങളെ പരസ്പരം വേർപെടുത്താൻ ആഗ്രഹിച്ചു,' അന്ന പറയുന്നു. 'ബെന്നുമായുള്ള ബന്ധത്തില്‍ അസൂയയില്ല. അവൻ അന്നയെ ചുംബിച്ചാല്‍ ഉടനെ തന്നെ എന്നെയും ചുംബിക്കും,' ലൂസി കൂട്ടിച്ചേർത്തു. നിലവില്‍ ഓസ്ട്രേലിയയിലെ പെർത്തില്‍ തങ്ങളുടെ അമ്മയ്ക്കൊപ്പമാണ് അന്നയും ലൂസിയും താമസിക്കുന്നത്. കൂടെ ബെന്നും. 2021 മുതല്‍ ഇരട്ടകളുമായി ബെന്നിൻറെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല. അതിന് തടസം രാജ്യത്തെ നിയമം തന്നെ. ഓസ്‌ട്രേലിയയില്‍ ബഹുഭാര്യത്വം അംഗീകരിച്ചിട്ടില്ല. ഈ നിയമം എടുത്ത് കളയണമെന്നാണ് മൂവരുടെയും ആവശ്യവും.

'രണ്ടുപേരെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കാത്തത് ഞങ്ങളെ നിരാശരാക്കുന്നു. അതാണ് ഞങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം.' ബെൻ ഷോയില്‍ പറഞ്ഞു. 'ഒരേ സമയം ഗർഭിണിയാകാനും കുട്ടികളുണ്ടാകാനുമാണ് തങ്ങളുടെ സ്വപ്നമെന്ന് അന്നയും ലൂസി കൂട്ടിച്ചേർത്തു. 'എല്ലാം ഒരുമിച്ച്‌ അനുഭവിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമുക്ക് പരസ്പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. സാധ്യമെങ്കില്‍, ഒരേ സമയം ഗർഭിണിയാകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനേക്കാളും ഇത് ഞങ്ങളുടെ ജീവിതരീതിയാണ്, അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.' അവർ ഏകസ്വരത്തില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K