14 June, 2024 01:08:41 PM
കുവൈത്ത് ദുരന്തം; 25 ലധികം മലയാളികൾ ആശുപത്രിയിൽ, 7 പേർ ഗുരുതരാവസ്ഥയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ 50 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ പരിക്കേറ്റ 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സിഇഒ അറിയിച്ചു.
57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.