15 June, 2024 04:03:58 PM


കുവൈത്തില്‍ വീണ്ടും തീപിടുത്തം: 9 പേര്‍ക്ക് പരുക്കേറ്റു, മൂന്നുപേരുടെ നില ഗുരുതരം



കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്നും ഇവർ ഇന്ത്യക്കാരാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചുവെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം. തീ പടരുന്നതു കണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്.

തീപിടിത്തത്തിൽ സാഹചര്യത്തിൽ കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈറ്റിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K