27 December, 2023 11:34:06 AM


കാലടി താന്നിപ്പുഴ പള്ളിയിൽ ജനാഭിമുഖ കുര്‍ബാനയ്‌ക്കെതിരെ പ്രതിഷേധം



കൊച്ചി: ജനാഭിമുഖ കുര്‍ബാനയ്‌ക്കെതിരെ കുര്‍ബാന മധ്യേ പള്ളിയില്‍ പ്രതിഷേധം. പ്രതിഷേധിച്ചയാള്‍ പോലീസിന്‍റെ കസ്റ്റഡിയില്‍. കാലടി താന്നിപ്പുഴ പള്ളിയില്‍ രാവിലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ജോസഫ് എന്നയാള്‍ പള്ളിയില്‍ ബഹളം വച്ചത്. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് ഇയാളുടെ ആവശ്യം. പള്ളിയിലുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. ഇതിനിടെ തിരിക്കാല്‍ എടുത്ത് ഇയാള്‍ മറ്റുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. 

അതേസമയം, പറവൂര്‍- കോട്ടയ്ക്കാവ് പള്ളിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കുര്‍ബാന നിര്‍ത്തിവച്ചു. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ക്രിസ്മസ് നാളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിലെല്ലാം ജനാഭിമുഖ കുര്‍ബാന തന്നെ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K