22 August, 2024 12:37:06 PM


കോതമംഗലം ബസ് സ്റ്റാന്‍റില്‍ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം



കൊച്ചി: കോതമംഗലം ബസ് സ്റ്റാന്റില്‍ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പന്‍ (68) ആണ് മരിച്ചത്. ബസ് സ്റ്റാന്റില്‍ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K