09 March, 2025 06:13:02 PM
എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. 35 അടിയോളം താഴ്ചയുള്ള കിണറില്‍ ആദ്യം അനീഷ് ആണ് കുടുങ്ങിയത്. പിന്നീട് രക്ഷിക്കാനായി ബിജുവും ഇറങ്ങി. ഇന്ന് രാവിലെ 12.30ന് എരുമേലി ടൗണിന് സമീപമാണ് സംഭവം. മരിച്ച രണ്ട് പേരുടെയും മൃതദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.