22 February, 2025 09:20:17 AM
കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി അപകടം; ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കിയിൽ കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. റോബിൻ ജോസഫ് കട്ടപ്പനയിൽ നിന്ന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. അമിതവേഗതിയിൽ എത്തിയ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.